
കൊച്ചി: സിനിമാ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്ത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്‌കാരിക മേഖലയെ കളങ്കപ്പെടുത്തുമ്പോൾ ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാഡമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ ആവശ്യപ്പെട്ടു. നൂറു കണക്കിന് വ്യക്തി മൊഴികളും തെളിവുകളും ശേഖരിച്ച് നടത്തിയ റിപ്പോർട്ടിലെ വസ്തുതകൾ ജനങ്ങളെ അറിയിക്കണം. അല്ലെങ്കിൽ സിനിമയെയും സാംസ്‌കാരിക മേഖലയേയും സംരക്ഷിക്കാൻ പര്യാപ്തമായ ഒരു അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി വച്ചുവെന്ന കളങ്കം സർക്കാരിനേൽക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.