mla-award

കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ മികച്ച വിജയംനേടിയ ടി.ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ എം.എൽ.എ അവാർഡ്‌സ് മികവ് 2024 ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തു. 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുള്ള ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംക്കുട്ടി ജോസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, സരിത സനൽ, കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.