കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി എറണാകുളത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊച്ചി നഗരത്തിലെ മാലിന്യനീക്കത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് റാക്കോ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
ഒരു മാസത്തിലധികമായി പ്ലാസ്റ്റിക്മാലിന്യം വീടുകളിൽനിന്ന് കൊണ്ടുപോകുന്നില്ല. പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയാണ്. മാലിന്യനീക്കത്തിലെ തടസം അടിയന്തരമായി നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.