rizta

കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ മുൻനിരക്കാരായ ഏഥർ എനർജിയുടെ പുതിയ മോഡൽ 'റിസ്ത'യുടെ വില്പന ആരംഭിച്ചതായി കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ തരുൺ മേഹ്‌ത്ത പ്രഖ്യാപിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തരുൺ വിവരം അറിയിച്ചത്. ഫാമിലി സ്കൂട്ടറെന്ന വിശേഷണവുമായാണ് റിസ്തയെ ഏഥർ എനർജി വിപണിയിൽ എത്തുന്നത്.

ആന്ധ്രാപ്രദേശിനൊപ്പം പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, പൂനെ, ഡൽഹി, ലഖ്‌നൗ, ആഗ്ര, ജയ്‌പൂർ, നാഗ്പൂർ തുടങ്ങിയയിടങ്ങളിലുമാണ് നിലവിൽ വാഹനം ലഭ്യമാകുന്നത്. കേരളത്തിലും ഉടൻ എത്തും. 1.10 ലക്ഷം രൂപയിലാണ് ഏഥർ റിസ്തയുടെ വില തുടങ്ങുന്നത്.

മികവുകൾ

ഏഴ് നിറങ്ങളുടെ വൈവിദ്ധ്യം

S, Z എന്നിങ്ങനെ രണ്ട് വേരിയന്റുകൾ

Z മോഡലിന് 2. 9kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ

ഒറ്റ ചാർജിൽ 160 കി.മീ വരെ റേഞ്ച്

34 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി

വലുപ്പമേറിയ സീറ്റ്