murali

കൊച്ചി: വടുതലപാടം റോഡിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുറങ്കോട്ട ദ്വീപ് സ്വദേശി കുറങ്കോട്ടത്തറ വീട്ടിൽ മുരളി (54) ആണ് മരിച്ചത്. വടുതല- കുറങ്കോട്ട ദ്വീപിലേക്കുള്ള കടത്തുകാരനായിരുന്നു. ആറുമാസം മുമ്പാണ് ജോലി വിട്ടത്. ഭാര്യ:സുജാത. മക്കൾ: പ്രവീൺ, പ്രജീഷ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.