കൊച്ചി: കോംപാക്ട് എസ്.യു.വികൾ അധികമായി വിപണിയിലിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മൺസൂൺ ക്യാംപയിനിന് തുടക്കമായി. ജൂലായ് ഒന്നിന് ആരംഭിച്ച ക്യാംപയിൻ ആഗസ്റ്റ് 20 വരെ നീളും. ഈ 50 ദിവസക്കാലത്ത് സൗജന്യ വർഷകാല ചെക്കപ്പും വിവിധ സർവീസ് ചാർജുകളിൽ ഡിസ്‌കൗണ്ടും അനുവദിക്കുന്നതാണ്. സൗജന്യ ചെക്കപ്പിൽ കാറുമായി ബന്ധപ്പെട്ട 40 ഇനങ്ങൾ ഉൾപ്പെടുത്തും. രണ്ടോമൂന്നോ വർഷത്തേയ്ക്കുള്ള പാക്കേജിന്റെ ഭാഗമായി റോഡ്‌സൈഡ് അസിസ്റ്റൻസ് നിരക്കിൽ 20 ശതമാനം കിഴിവനുവദിക്കും.വിന്റ്ഷീൽഡിലെ പോറലുകൾ മാറ്റുകയും വൈപ്പറിന്റെ പ്രവർത്തനം സാധാരണ ഗതിയിലാക്കുകയും ചെയ്ത് ഡ്രൈവറുടെ കാഴ്ചസുഗമമാക്കും. ഇതിന്റെ ചാർജിലും 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.
പൈതൃക കാറുകളായ ഫാബിയ, റാപ്പിഡ്, ഒക്‌ടാവിയ, യെതി എന്നിവയ്ക്കും ഓഫറുകൾ ബാധകമാണ്.