ravi
രവീന്ദ്രൻ റോഡ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം കൗൺസിലർ മാലിനി കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

കടവന്ത്ര: രവീന്ദ്രൻ റോഡ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായി കെ.ആർ. ഗോപാലകൃഷ്ണൻ (പ്രസിഡന്റ് ), സി. ശിവാനന്ദൻ (വൈസ് പ്രസിഡന്റ് ), പി.വി. സാംബശിവൻ (സെക്രട്ടറി), പി.എസ്. ഷൈൻ (ജോയിന്റ് സെക്രട്ടറി ), തോമസ് ജേക്കബ് (ട്രഷറർ ), എൻ.സി. പങ്കജ്, സുരേഷ്‌കുമാർ, നവീൻ മൈക്കിൾ, സഫി ലൂയീസ്, സജി ജോൺ, കെ.കെ. കലാധരൻ, ആന്റണി ജോൺ, വസന്തി നന്ദനൻ, ബിജി ബാബു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

വാർഷിക പൊതുയോഗം കൗൺസിലർ മാലിനി കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് പൊലീസ് ഇൻസ്‌പെക്‌ടർ പ്രേമനന്ദകൃഷ്ണൻ ക്ളാസെടുത്തു. ഉന്നതവിജയം നേടിയ സത്യനാരായണൻ, അശ്വിൻ ജേക്കബ് എന്നിവരെ ആദരിച്ചു. കെ.കെ. കലാധരൻ, എം. മാധവൻ, സി. ശിവാനന്ദൻ, ഷൈൻ എന്നിവർ സംസാരിച്ചു.