കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലാ വനിതാവേദി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും അമ്മവായനയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സീത ചക്രപാണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ, കെ.എൻ. ഷംസുദീൻ, സണ്ണി തണ്ണിക്കോട്, കെ. തസ്‌നീം, വി.എൻ. ഭാരതി, വനിതാവേദി സെക്രട്ടറി രേണുക ബാബു, ലൈബ്രറി സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ എന്നിവർ സംസാരിച്ചു.