ayu
കേരള കോൺഗ്രസ് (ബി) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി കലൂരിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.ജി പ്രേംജിത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള കോൺഗ്രസ് (ബി) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി കലൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന മുന്നാക്ക ക്ഷേമകോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ, ജില്ലാ സെക്രട്ടറി വി.ടി. വിനീത്, ഡോ. ആഷിത പി.എസ്, ഡോ. ജാസ്മിൻ ജാഫർ, വിഷ്ണു ജി. നായർ, റെജി വർഗീസ്, പി.ആർ. മുരളി, ജെൽസൺ ഡീസൽവ, ബേബി പൗലോസ്, മരിയ വിൻസെന്റ് , മണ്ഡലം പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ പ്രസംഗിച്ചു.