ksrtc

കൊച്ചി: കർക്കടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിലേയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി 150ൽ അധികം സർവീസുകൾക്കാണ് കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുന്നത്. ഭക്തജനങ്ങൾക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം 18 കിലോമീറ്റർ മാത്രമായതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഉച്ചപൂജയ്ക്ക് മുമ്പ് ദർശനം പൂർത്തിയാക്കാൻ സാധിക്കും. ബുക്കിംഗിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി വളരെ പെട്ടെന്ന് ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവ‌ർക്കാണ് അവസരം. 50 പേരടങ്ങുന്ന അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയ്യാനുമാകും. സോണൽ കോഓർഡിനേറ്റർ ആർ. അനീഷ്, കോട്ടയം- എറണാകുളം ജില്ലാ കോഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്പല യാത്രാ ക്രമീകരണത്തിന്റെ ചുമതല.

നെഹ്റുട്രോഫി കാണാൻ

വള്ളംകളി പ്രേമികൾക്ക് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി കാണാനായി കെ.എസ്.ആർ.ടി.സി അവസരമൊരുക്കും. ബഡ്ജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിലായിരിക്കും വിവിധ ജില്ലകളിൽ നിന്ന് സർവീസ് ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

ബുക്കിംഗിന്:

എറണാകുളം: 8129134848, 9207648246,

നോർത്ത് പറവൂർ: 9745962226

ആലുവ: 9747911182

അങ്കമാലി: 9847751598

പെരുമ്പാവൂർ: 7558991581

കോതമംഗലം: 9846926626, 9656637383

മൂവാറ്റുപുഴ: 9447737983

കൂത്താട്ടുകുളം: 9497883291, 9400944319

പിറവം: 9446206897

ജില്ലാ കോഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം: 9447223212.