കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 20ന് രാവിലെ 10ന് കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്താൻ ധീവരസഭ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കായലിൽ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉടൻ നൽകുക, കടലാക്രമണ ഭീഷണിയുള്ള തീരദേശങ്ങളിൽ കടൽഭിത്തിയും പുലിമുട്ടും നിർമ്മിച്ച് തീരദേശ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുക, കുമ്പളം അരൂർ പാലത്തിന്റെ നിർമ്മാണത്തിൽ ഡ്രെഡ‌്ജിംഗ് ചെയ്തു കിട്ടുന്ന മണ്ണും അവശിഷ്ടങ്ങളും കായലിൽ നിക്ഷേപിക്കാതിരിക്കുക, ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശിക നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.