sankar
ആർ. ശങ്കർ കുടുംബയോഗം കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു. ജവഹരി നാരായണൻ, എം. ഭദ്രൻ, അനിതാ രവി എന്നിവർ സമീപം

കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയോഗം മട്ടലിൽ ക്ഷേത്രഹാളിൽ നടന്നു. കൺവീനർ അനിതാ രവി അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് എല്ലാവിഷയത്തിലും എ പ്ലസ് നേടിയ ആദിൽ ബി. പ്രഭാകറിനെ ആദരിച്ചു. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, എം. ഭദ്രൻ, പി.വി. അശോകൻ, സിന്ധു ജയേഷ്, ജയാ നാരായണൻ, വിനോദിനി എന്നിവർ സംസാരിച്ചു.