കൊച്ചി: പെരിയാറിലെ രാസജലം മൂലം മത്സ്യകൃഷി നശിച്ച മത്സ്യക്കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു. പെരിയാറിൽ രാസമാലിന്യങ്ങൾ പടരുന്നത് കുടിവെള്ളത്തിനും മത്സ്യക്കൃഷിക്കും ഭീഷണി ഉയർത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കടമക്കുടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.കെ സുദേവൻ, മണ്ഡലം പ്രസിഡന്റ് അഡ്വ.എം.എൻ വേദ് രാജ്, ജനറൽ സെക്രട്ടറി ഡെമീഷ് കടമക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.