കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ റോയലിന്റെ 2024-25 വർഷത്തെ പ്രസിഡന്റായി രാജേഷ് കുമാർ ചുമതലയേറ്റു. ചടങ്ങ് മുൻ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3205 നിയുക്ത ഗവർണർ ഡോ. ജി.എൻ. രമേശ് മുഖ്യാതിഥിയായി. 2023-24 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി സന്തോഷ് അവതരിപ്പിച്ചു. 2023-24 വർഷത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3201ലെ 50ൽ താഴെ അഗങ്ങളുള്ള ക്ലബ്ബുകളിൽ മികച്ച ക്ലബ്ബിനുള്ള അവാർഡും മികച്ച പ്രസിഡന്റിനുള്ള അവാർഡും അഡ്വ. രാമകൃഷ്ണൻ പോറ്റി ഏറ്റുവാങ്ങി.
2023-24 വർഷത്തിൽ അമ്പലമേട് അമൃതകുടിരത്തിൽ 20 വീടുകളുൾപ്പടെ 25 വീടുകൾ ക്ലബ് നിർമ്മിച്ചു നൽകി. പെരുമ്പാവൂർ കൊയ്‌നോനിയ ആശുപത്രിയിൽ മൂന്ന് ഡയാലിസിസ് മെഷീനുകൾ ഈ മാസം 13ന് റോട്ടറി ഇന്റർനാഷണാലിന്റെ ഗ്ലോബൽ ഗ്രാന്റിൽ ഉൾപ്പടുത്തി സൗജന്യമായി നൽകും. കഴിഞ്ഞ വർഷം അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ 50ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2023-24 വർഷം റോട്ടറി തൃപ്പൂണിത്തുറ റോയൽ രണ്ടര കോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്‌തിരുന്നു. 2024-25 വർഷം മൂന്നുകോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുമെന്ന് പുതിയ പ്രസിഡന്റ് രാജേഷ് കുമാർ അറിയിച്ചു.
ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റ് വർഗീസ് കളരിക്കൽ, റൊട്ടറി ഡിസ്ട്രിക്ട് 3201ലെ മുൻ ഡി.ആർ.എഫ്.സി ജയശങ്കർ, ഡോ. ജോൺ മാത്യു, ബിജു ജോൺ, രാമചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. ഡിസ്ട്രിക്ട് ഫെസിലിറ്റേറ്റർ ബാലഗോപാൽ, അസി. ഗവർണർ ഗീത സുരേഷ്, വിനോദ് മേനോൻ, ഡോ. അജയകുമാർ, അജിത് കുമാർ, ക്യാപ്റ്റൻ ഹരികുമാർ, ഡോ. അജിത് കുമാർ, നിഷിൽ നായർ എന്നിവർ സംസാരിച്ചു.