അങ്കമാലി: അങ്കമാലിയുടെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുവാൻ സർക്കാർ പ്രഖ്യാപിച്ച അങ്കമാലി ബൈപ്പാസും അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസും വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് റോജി എം. ജോൺ എം.എൽ.എ. ആവശ്യപ്പെട്ടു. രേഖാമൂലം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. അങ്കമാലി ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീണ്ട് പോകുകയാണ്. ഇതൊഴിവാക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. ഇതിന് മറുപടിയായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില അടിയന്തിരമായി ഭൂവുടമകൾക്ക് ലഭ്യമാക്കണമെന്നും പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയവ
മലയാറ്റൂർ, അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമ്യഗശല്യം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ശോചനീയാവസ്ഥ അങ്കമാലി താലൂക്ക് രൂപീകരണം പ്ലാന്റേഷൻ കോർപ്പറേഷന്റെയും ബാംബു കോർപ്പറേഷന്റേയും ശോചനീയാവസ്ഥ അയ്യമ്പുഴ, മലയാറ്റൂർ പഞ്ചായത്തുകളിലെ പട്ടയപ്രശ്‌നം കറുകുറ്റി പൊതു ശ്മശാനത്തിന് കിഫ്ബി ധനസഹായം ഇ.എസ്.ഐ ആശുപത്രിക്കും കായിക സ്റ്റേഡിയത്തിനും സ്ഥലം ലഭ്യമാക്കൽ വിവിധ പൊതുമരാമത്ത് ഗ്രാമീണ റോഡുകൾക്കുള്ള ഫണ്ട് അനുവദിക്കൽ