vayana

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ഗ്രാമോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ചായക്കടയിലെ പുസ്തക ചർച്ച എന്ന പരിപാടിയുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും അദ്ദേഹത്തിന്റെ മതിലുകൾ എന്ന പുസ്തകത്തെ മുൻനിറുത്തി ചർച്ചയും സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.വി. ദേവരാജൻ അദ്ധ്യക്ഷനായി. ലൈജു അമ്പാടൻ, കെ. ബാലൻ, ഗ്രന്ഥശാലാ സെക്രട്ടറി നിധീഷ് ദ്രാവിഡ സംസ്കൃതി എന്നിവർ സംസാരിച്ചു.