വൈപ്പിൻ: എടവനക്കാട് കടൽ ക്ഷോഭത്തെ തുടർന്ന് നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. ചെറായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ ശയന പ്രദക്ഷിണം നടത്തി. ബി.ജെ. പി. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.വി. വിനിൽ, ഇ. എസ്. പുരുഷോത്തമൻ, ഷബിൻലാൽ തെക്കേടത്ത്, വി. വി. അനിൽ, എൻ. എം.രവി, കെ. എസ്.സിനോജ്, ലാൽജി ലാൽ, വിജീഷ്, സജിത്ത് കാക്കനാട്ട്, ഹേല സജേഷ്, ഷാജി കളത്തിൽ എന്നിവർ സംസാരിച്ചു. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നതിനെതിരെ വിവിധ കക്ഷി രാഷ്ട്രീയ സംഘടനകൾ പ്രക്ഷോഭം കടുപ്പിക്കുകയാണ്. ഇടതും വലതും ഒരുപോലെ സമരം മുറുക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ ശയനപ്രദക്ഷിണം നടന്നത്.