വൈപ്പിൻ: കാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ലൈഫ് ലൈൻ ട്രസ്റ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഞാറക്കൽ പെരുമ്പിള്ളി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ബിജു വർഗീസ് അദ്ധ്യക്ഷനായി. 300 പേർക്ക് ചികിത്സാ സഹായമായി 1000 രൂപ വീതം നൽകി. 100 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. 35 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി. ഓൺലൈൻ ആപ്പ് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രീനിൽ സ്വിച്ച് ഓൺ ചെയ്തു. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, സിപ്പി പള്ളിപ്പുറം, അനിൽ പ്ലാവിയൻസ്, ഫാ. ജോസഫ് തട്ടാശേരി, ഡോ. അബ്ദുൾ ഗഫൂർ,​ ജോണി വൈപ്പിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാനമേള, ഗസൽ എന്നിവയും നടന്നു.