കൊച്ചി: 'രക്തം നൽകൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി 1000 ബൈക്കുകളുടെ 100 കിലോമീറ്റർ കോൺവോയ് റാലിയുമായി ബോബി ചെമ്മണൂർ. ആർ.ഇ ഹിമാലയൻ ക്ലബ്, റൈഡേഴ്സ് ആർമി എന്നിവയുടെ സഹകരണത്തോടെ 21ന് ഉച്ചക്ക് 12ന് വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ നിന്ന് ആരംഭിക്കുന്ന റാലി കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ സമാപിക്കും.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ബൈക്ക് റാലിയെന്ന് ബോബി ചെമ്മണൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റൈഡേഴ്സിന് 20ന് രാത്രി ബോചെ 1000 ഏക്കറിൽ താമസവും ഭക്ഷണവും ടൈം ട്രയൽ, ട്രഷർ ഹണ്ട്, ജംഗിൾ സഫാരി, ഡി.ജെ നൈറ്റ്, റിമോട്ട് കൺട്രോൾ കാറുകളുടെ മോട്ടോ ഷോ എന്നിങ്ങനെയുള്ള ഉല്ലാസപരിപാടികളും ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിച്ച് ഒറ്റലൈനായിട്ടായിരിക്കും റാലി. പങ്കെടുക്കാൻ താത്പര്യമുള്ളവർ 8891721735 എന്ന നമ്പറിലോ www.bocheentertainments.com എന്ന വെബ്‌സൈറ്റിലോ 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. 1999രൂപയാണ് രജിസ്ട്രേഷൻ ഫീസ്.