y
അഡ്വ. അനൂപ് ജേക്കബ് എം എൽ എ വായന പക്ഷാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കണയന്നൂർ ഗ്രാമീണ വായനശാലയിൽ വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ഗോവിന്ദൻ അദ്ധ്യക്ഷതവഹിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, പഞ്ചായത്ത് അംഗങ്ങളായ രജനി മനോഷ്, ലൈജു ജനകൻ, സോണിയ കെ.എസ്, സെക്രട്ടറി കെ. എ. ഷാജൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.