മുവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശവും നാളെ തന്ത്രിമുഖ്യൻ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. രാവിലെ 8.30ന് ബ്രഹ്മകലശാഭിഷേകം, വിശേഷാൽ പൂജകൾ, വൈകിട്ട് ദീപാരാധന, അത്താഴപ്പൂജ എന്നിവയാണ് പ്രധാന പരിപാടികൾ.