തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ തുടർ പ്രചാരണാർത്ഥം എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ചടങ്ങ് സംഘടിപ്പിച്ചു. എക്സൈസ് അസി. ഇൻസ്പക്ടർ ജയരാജ് ഓട്ടൻതുള്ളലിലൂടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ എന്നിവർ ചേർന്ന് അസി. ഇൻസ്പക്ടർ ജയരാജിന് ഉപഹാരം നൽകി.