mla
വിശ്വജ്യോതി പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച അക്കാഡമിയ 2024 ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മനുഷ്യമഹത്വം വിളംബരം ചെയ്യുന്ന വേദിയായി ക്ലാസ് മുറികൾ മാറുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ മികവ് പ്രകടിപ്പിച്ച അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ അനുമോദിക്കാൻ റോജി എം. ജോൺ എം.എൽ.എ ഏർപ്പെടുത്തിയ അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച അക്കാഡമിയ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി,​ വിശ്വജ്യോതി പബ്‌ളിക് സ്‌കൂൾ മാനേജർ ഫാ. വർഗീസ് മാമ്പിള്ളി, അങ്കമാലി നഗരസഭാദ്ധ്യക്ഷൻ മാത്യു തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, എസ്.വി. ജയദേവൻ, വിൻസൺ കോയിക്കര, ലതിക ശശികുമാർ, ജെസി ജോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദാ മോഹൻ, അനിമോൾ ബേബി, ഷൈനി ജോർജ്, നഗരസഭാ കൗൺസിലർ എ.വി. രഘു എന്നിവർ പ്രസംഗിച്ചു.