pro

കൊച്ചി: എൻ.ഡി.എയുടെ ഘടക കക്ഷിയായ നാഷണൽ പ്രോഗ്രസീവ് പാർട്ടി (എൻ.പി.പി) ശക്തിപ്പെടുത്താൻ കേരളത്തിൽ മാസ് അംഗത്വവിതരണ അഭിയാൻ ആരംഭിക്കുമെന്ന് വി.വി. അഗസ്റ്റിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിശാലഹിന്ദു- ക്രിസ്ത്യൻ ഐക്യം മുൻനിറുത്തി 2ലക്ഷം സജീവ അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഹിന്ദു പാർലമെന്റുമായും എൻ.പി.പി സഹകരിക്കുന്നുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണ്ണായക ഘടകമാകും. അതുകൊണ്ട് കേരളത്തിന്റെ നല്ലഭാവി ആഗ്രഹിക്കുന്നവർ എൻ.പി.പിക്ക് പിന്തുണ നൽകണമെന്നും നേതാക്കൾ പറഞ്ഞു. വൈസ് ചെയർമാൻ സി.പി. സുഗതൻ, ജില്ല പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.