മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഐ.വി. ദാസ് അനുസ്മരണവും സമാപന സമ്മേളനവും മൂവാറ്റുപുഴ എ.ഇ.ഒ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു. കുമാർ കെ മുടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി മെമ്പർഷിപ്പ് വിതരണം വി.ആർ.എ പ്രസിഡന്റ് എ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ആർ.രാജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സിന്ധു ഉല്ലാസ്, ഡി.ഉല്ലാസ്, ആർ. രവീന്ദ്രൻ, എ.ആർ. തങ്കച്ചൻ, എ.ടി. രാജീവ് എന്നിവർ സംസാരിച്ചു.