ph

കാലടി: വന്യമൃഗശല്യത്തിനെതിരെ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയ,​ സാമൂഹിക,​ സാമുദായിക,​ കർഷക​ സംഘടനകളും സംയുക്തമായി കോടനാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഓഫീസിന് മുമ്പിൽ പൊലീസ് മാർച്ച് തടഞ്ഞു. എറണാകുളം ജില്ല പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലൈജി ബിജു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, എം.പി.വിനയ് കുമാർ, മനോജ് മുല്ലശേരി, ബിജു കണിയാംകുടി, സി.പി.ഐ ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത്, ജോയ് മുട്ടംത്തോട്ടിൽ, ടി.ഡി.സ്റ്റീഫൻ,​ സെബി കിടങ്ങേൻ എന്നിവർ പങ്കെടുത്തു.