മരട്: നഗരസഭയുടെ മാലിന്യ സംസ്കരണോപാധിയായ ബൊക്കാഷി ബക്കറ്റ് വിതരണം നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ റിനി തോമസ്, ബേബി പോൾ, ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാർ, സെക്രട്ടറി ഇ. നാസിം എന്നിവർ സംസാരിച്ചു.
സബ്സിഡി നിരക്കിൽ നൽകിവരുന്ന ഉറവിടമാലിന്യ സംസ്കരണോപാധികൾ ഉപയോഗിച്ച് മാലിന്യസംസ്കരണ യജ്ഞത്തിൽ പങ്കാളികളാകളാകണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു.