ysmen

മൂവാറ്റുപുഴ : വൈസ്‌മെൻ മേക്കടമ്പ് സെൻട്രൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാളകം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മുൻ റീജിയണൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.സി. പൗലോസ് അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ കെ.കെ. വർഗീസ്, പ്രസിഡന്റ് ആർ. രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഡിസ്ട്രിക്ട് സെക്രട്ടറി എൻ.ഐ പൗലോസ് ചികിത്സ സഹായ വിതരണം ചെയ്തു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഷിബു തോമസ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി . സെലീന പൗലോസ്, ഐസൺ സി. വർഗീസ്, ജോബി ജോസഫ്, എം. എ. ജോസ്, ഡോ. ഷൈനി ജോബി, മിനി ഷിബു എന്നിവർ പ്രസംഗിച്ചു.