കൊച്ചി: കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ) സംസ്ഥാന സമ്മേളനം നാളെ മുതൽ 11 വരെ ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. നാളെ വൈകിട്ട് നാലിന് പതാക ഉയർത്തും. 10ന് രാവിലെ 10.30ന് ട്രേഡ് യൂണിയൻ സമ്മേളനത്തിൽ ലോറൻസ് ബാബു, ടി. ഗോപിനാഥൻ, സെബാസ്റ്റ്യൻ കുറ്റിക്കാട്, അനിൽ തുടങ്ങിയവർ പങ്കെടുക്കും. 3.30ന് പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനു ജോൺ അദ്ധ്യക്ഷനാകും. പ്രസന്ന പട്ട് വർത്ഥൻ, അനൂപ് വർക്കി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. അസോ. പ്രസിഡന്റ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ ഐ.സി ഐവർ, ജില്ലാ പ്രസിഡന്റ് എ.ജെ റിജാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.