അങ്കമാലി : മേയ് 3 ന് മൂക്കന്നൂർ പഞ്ചായത്തിലെ മഞ്ഞിക്കാട് പൂപ്പിള്ളിക്കുന്നിലെ പാറമടയിൽ നടന്ന ഉഗ്രസ്‌ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആലുവ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പോലീസ് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിലായിരുന്നു സ്ഫോടനം. തൊട്ടടുത്ത വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.