palisery

അങ്കമാലി: പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ബഷീറിന്റെ കഥാലോകം അനുസ്മരണം സംഘടിപ്പിച്ചു. പാലിശ്ശേരി ഗവ. ഹൈസ്കൂൾ മലയാളം അദ്ധ്യാപിക ഡോ.സിജി ഹരിദാസ് വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ മുരളി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർമാരായ മേരി ആന്റണി, റെനിത ഷാബു, ജില്ലാ ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ,​ കെ.വി അജീഷ്,​ പുഷ്പ അശോകൻ എന്നിവർ പങ്കെടുത്തു.