കൊച്ചി: കേരളത്തെ മികച്ച ഇവന്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന നിവേദനം ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ( ഇമാക് ) ഭാരവാഹികൾ കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് സമർപ്പിച്ചു. കേരളത്തിനായി കേന്ദ്ര പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഇമാക് അഭ്യർത്ഥിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ പദ്ധതിരേഖ മന്ത്രിക്ക് സമർപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഇവന്റ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ജിൻസി തോമസ്, ട്രഷറർ ബഹനാൻ കെ. അരീക്കൽ, സി.പി സാബു, ധിഷൻ അമ്മാനത്ത് എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.