gkulam

പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെയും മേതല എസ്.എൻ.ഡി.പി ശാഖയുടെയും ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതി ജന്മശതാബ്ദി വിജ്ഞാന സദസ് സംഘടിപ്പിച്ചു. സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ് അദ്ധ്യക്ഷനായി. റിട്ട എസ്.പി അഡ്വ. കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എ.എസ്. സുരേഷ്, ശാഖ ആക്ടിംഗ് പ്രസിഡന്റ്‌ കെ. ചന്ദ്രബോസ്, ശാഖ സെക്രട്ടറി പി.സി. ബിജു, ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, സി.വി. ജിനിൽ, എം.ജി. റെന്നിഷ് , നീതു രഞ്ജിത്, ജിൻസി ഷിബു, പ്രോഗ്രാം കോ ഓർഡിനേറ്റർ എം.വി. സുനിൽ എന്നിവർ സംസാരിച്ചു.