അങ്കമാലി: ബാലസംഘം അങ്കമാലി ഏരിയാ കമ്മറ്റിയുടേയും എ.പി കുര്യൻ സ്മാരക ലൈബ്രറിയുടേയും നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വായനാവസന്തം സംഘടിപ്പിച്ചു. വായനാ പക്ഷാചരണ കാലയളവിൽ വായിച്ച പുസ്തകങ്ങളുടെ ആസ്വാദന അവതരണ മത്സരമാണ് സംഘടിപ്പിച്ചത്. വായനാവസന്തം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ കുമാരൻ അദ്ധ്യക്ഷനായി. ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.കെ ഷിബു സമ്മാനദാനം നിർവഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി റെജീഷ്, ബാലസംഘം കൺവീനർ ടി.എ ജയരാജ്, സെക്രട്ടറി പാർവതി ദിലീപ്, പ്രസിഡന്റ് പ്രണവ് കെ.ബാബു, ശ്രീനി ശ്രീകാലം, വിനിത ദിലീപ് എന്നിവർ സംസാരിച്ചു.