നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് കർമ്മം നിർവഹിച്ച ആദ്യ തീർത്ഥാടക സംഘം നാളെ രാവിലെ 10.35ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. സൗദി എയർലൈൻസ് വിമാനത്തിലാണ് 279 പേരുടെ ആദ്യ സംഘമെത്തുന്നത്.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
മേയ് 26 നാണ് നെടുമ്പാശേരിയിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടത്. ആകെ 4478 തീർത്ഥാടകരാണ് നെടുമ്പാശേരി വഴി പോയത്. ഇതിൽ കേരളത്തിൽ നിന്നുള്ളത് 4277 പേരാണ്.
വ്യാഴാഴ്ച പുലർച്ചെ 289 തീർത്ഥാടകരുമായി രണ്ടാമത്തെ വിമാനവും 21ന് രാവിലെ 10.25ന് അവസാനവിമാനവും എത്തും.