പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് അതിർത്തിയിലെ വെങ്ങോല, അല്പപ്ര, പുളിയാംപിള്ളി എന്നിവിടങ്ങളിലെ ജംഗ്ഷനുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പഞ്ചായത്ത് പ്രസിഡണ്ട് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി മാവേലി ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വൈദ്യുതി ചാർജ് ഉൾപ്പെടെ ഈ സ്ഥാപനം വഹിക്കും. അടുത്ത ഘട്ടത്തിൽ വളയൻചിറങ്ങര, തണ്ടേക്കാട്, പോഞ്ഞാശേരി കനാൽ കവല എന്നിവിടങ്ങളിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷെമിത ഷരിഫ്, പഞ്ചായത്ത് മെമ്പർമാരായ പി.പി. എൽദോസ്, കെ.ഇ. കുഞ്ഞുമുഹമ്മദ്, കെ.എം. ജലാൽ, എ.എം. സുബെർ, ഷംല നാസർ,​ പ്രീതി വിനയൻ എന്നിവർ സംസാരിച്ചു.