ആലുവ: ഓൾ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിന്റെയും വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 13,14 തീയതികളിൽ കാഴ്ച വൈകല്യമുള്ളവർക്കായി മണ്ണാറപ്രായിൽ സ്മാരക അഖില കേരള ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. സൗത്ത് സോണിലേക്കുള്ള സെലക്ഷൻ ടൂർണമെന്റാണ്. വിജയികൾക്ക് ദേശീയ ടൂർണമെന്റിൽ പങ്കെടുക്കാം. ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിലാണ് ടൂർണമെന്റ് നടക്കുക. ടൂർണമെന്റിന്റെ നടത്തിപ്പിനായി ലിജോ മണ്ണാറപ്രയിൽ ചെയർമാനായും ജിജി വെണ്ട്രപ്പിള്ളി ജനറൽ കൺവീനറായും കമ്മിറ്റിയെ തിരഞ്ഞെടുത്തു.