manja-pra

അങ്കമാലി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകഭേരി 2024ന്റെ ഭാഗമായി പുഷ്പകൃഷി ആരംഭിച്ചു. അസോസിയേഷൻ ഏരിയ സെക്രട്ടി ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി അംഗം പ്രകാശ് പിള്ള അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, മഹിളാ അസോസിയേഷൻ നേതാക്കളായ സൗമിനി ശശീന്ദ്രൻ, ബിന്ദു പോൾ, പ്രസന്ന വിജയൻ, ദീപ്തി ലാലു, സി.പി.എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, ടി.സി. ഷാജൻ, സതീശൻ എന്നിവർ പ്രസംഗിച്ചു.