പെരുമ്പാവൂർ: എസ്എൻഡിപി യോഗം വെങ്ങോല നോർത്ത് ശാഖ വനിതാ സംഘം വാർഷികവും വനിതാ സംഗമവും വനിതാ സംഘം കുന്നത്തുനാട് യൂണിയൻ ചെയർപേഴ്സൻ ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹാളിൽ ചടങ്ങിൽ ശാഖ വനിതാ സംഘം പ്രസിഡന്റ് ജലജാ സുരേഷ് അദ്ധ്യക്ഷയായി. പായിപ്ര ദമനൻ മുഖ്യപ്രഭാഷണം ടെത്തി . വനിതാ സംഘം കുന്നത്തുനാട് യുണിയൻ കൺവീനർ മോഹിനി വിജയൻ, ശാഖാ പ്രസിഡന്റ് എൻ.എ. ഗംഗാധരൻ, ശാഖാ സെക്രട്ടറി എം.കെ. രഘു, വൈസ് പ്രസിഡന്റ് കെ.എസ്. ജയൻ, അനീഷ ബിനീഷ്, വത്സല രാമകൃഷ്ണൻ, സിന്ധു പ്രഭാകരൻ, സീത സാജു എന്നിവർ സംസാരിച്ചു.