നെടുമ്പാശേരി: പട്ടികജാതി ക്ഷേമ സമിതി നെടുമ്പാശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസും അവാർഡ് വിതരണവും നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. എം.യു. ഉമേഷ് അദ്ധ്യക്ഷനായി. സുരേഷ് നാരായണൻ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ ഭരതൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, പി.കെ.എസ് ഏരിയാ ജോയിന്റ് സെക്രട്ടറി എം.കെ. പ്രകാശൻ, പി.എസ്. കണ്ണൻ എന്നിവർ സംസാരിച്ചു.