പെരുമ്പാവൂർ: ശിവഗിരി മഠം ഏറ്റെടുത്ത പുല്ലുവഴി ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റിൽ പ്രതിമാസ പഠന ക്ലാസിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഗുരുഷ്ടകം ക്ലാസെടുത്തു. ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്. അഭിജിത് എന്നിവർ നേതൃത്വം നൽകി.