odissa

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല വിദ്യാഭ്യാസ കമ്മിറ്റി, ഗ്രന്ഥശാല നേതൃസമിതി, വി.എൻ. കേശവപിള്ള സ്മാരക വായനശാല എന്നിവയുടെ പങ്കാളിത്തത്തിൽ സ്പിക്മാക്കിന്റെ സഹകരണത്തോടെ ഒറീസയിലെ നാടൻ കലാരൂപമായ ഗോട്ടിപ്പുവ നൃത്ത രൂപം വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിൽ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളെ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്പിക്മാക് സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് കലാരൂപം അവതരിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്പിക്മാക് കേരള കോ ഓർഡിനേറ്റർ എം.വി ഉണ്ണിക്കൃഷ്ണൻ കലാരൂപത്തെ പരിചയപ്പെടുത്തി സംസാരിച്ചു.