പെരുമ്പാവൂർ : കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗവും മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഹേമ അദ്ധ്യക്ഷയായി. ഭരണസമിതി അംഗങ്ങളായ ബേബി തോപ്പിലാൻ, പി.കെ. രാജീവ് എന്നിവർ സംസാരിച്ചു.