പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷം വിപുലമായി നടത്തുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. എസ്.എൻ.ഡി.പി. യോഗം കുന്നത്തു നാട് യൂണിയന് കീഴിലുള്ള പെരുമ്പാവൂർ മേഖല ഇരിങ്ങോൾ ശാഖ ഭാരവാഹി യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ കെ.എ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ടി.എൻ.സദാശിവൻ, ബിജു വിശ്വനാഥൻ, ടി.എസ്.ജയൻ, വിപിൻ കോട്ടക്കുടി, സുനിൽ പാലിശേരി, കെ.ജി. പ്രസാദ്, കെ.കെ. ലാലു,​സി.കെ.സുരേഷ് ബാബു,​ കെ.എൻ. മോഹനൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി എ.പി. മനോഹരനെയും ജനറൽ കൺവീനറായി എം.വസന്തനെയും ട്രഷററായി ടി.കെ.ബാബുവിനെയും തിരഞ്ഞെടുത്തു.