പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ സദ്സംഗം നടന്നു. സ്വാമിനി ത്യാഗീശ്വരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സദ്സംഗത്തിൽ സ്വാമിനി ജ്യോതിർമയി ഭാരതി പഠനക്ലാസ് നയിച്ചു. ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ അഭിജിത് കെ.എസ്, സ്റ്റഡി സർക്കിൾ സഹകാരികളായ എം.എസ്. പദ്മിനി, രാജി, ദിനി സുരേഷ് എന്നിവർ സംസാരിച്ചു.