
മൂവാറ്റുപുഴ: തൃക്കളത്തൂർ എൻ.എസ്.എസ് ഹൈസ്‌കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് നിർവഹിച്ചു.തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗവും തൃക്കളത്തൂർ എൻ.എസ്.എസ് കരയോഗവും സംയുക്തമായാണ് ഓഡിറ്റോറിയം നവീകരിച്ച് നൽകിയത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.വി. രാജീവ് അദ്ധ്യക്ഷനായി. വായന മാസാചരണത്തിന്റെ ഭാഗമായി തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗം സമാഹരിച്ച 250 പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് കൈമാറി. കരയോഗം പ്രസിഡന്റ് രാമചന്ദ്രൻ നായർ, സെക്രട്ടറി ജിതേന്ദ്രൻ, താലൂക്ക് യൂണിയൻ മെമ്പർ രാമകൃഷ്ണമാരാർ എന്നിവർ പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.ആർ. അനിതകുമാരി, സ്‌കൂൾ എം.പി.ടി.എ ചെയർപേഴ്‌സൺ മാലിനി സജി, എസ്.എസ്.ജി കൺവീനർ ഹരിദാസ്, മുതിർന്ന കരയോഗ അംഗം മുരളീധരൻ നായർ, അദ്ധ്യാപിക നീതു അശോകൻ, എസ്. ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു.