p-r-shastri-anusmaranam

പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയിലെ ഡോ. പി.ആർ. ശാസ്ത്രി സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്കൃത പണ്ഡിതൻ ഡോ. പി.ആർ. ശാസ്ത്രിയെ അനുസ്മരിച്ചു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ എം.വി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ ഡി. ബാബു, ശാഖാ പ്രസിഡന്റ് എം.കെ. ആഷിക്, വൈസ് പ്രസിഡന്റ് ഓമന, സെക്രട്ടറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ഹരി, രക്ഷാധികാരി കെ.കെ. ശശിധരൻ, കൺവീനർ വിലാസിനി എന്നിവർ സംസാരിച്ചു.