kseb

മൂവാറ്റുപുഴ: നഗരത്തിലെ ചാലിക്കടവ് പാലത്തിനു സമീപം കുന്നപ്പിള്ളി മലയ്ക്ക് പോകുന്ന ഇട റോഡിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന പരാതി. ആഞ്ഞുവീശിയ കാറ്റിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിയുകയായിരുന്നു. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ഇലക്ട്രിക് ലൈനും അപകടാവസ്ഥയിലാണ്. മരം കഴിഞ്ഞ ദിവസം വെട്ടിനീക്കിയിരുന്നു. ഇതുവഴി പോകുന്നവർ ഭീതിയിലാണ്. ഒടിഞ്ഞ പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടിയന്തരമായി പോസ്റ്റ് മാറ്റിയിടാൻ കെ.എസ്.ഇ.ബി തയ്യാറാകണമെന്ന് നാട്ടുകാർ പറയുന്നു.