sp
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റൈറ്റേഴ്‌സ് ക്ലാസ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റൈറ്റേഴ്‌സ് ക്ലാസ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പി ജിൽസൻ മാത്യു, ടി.ടി. ജയകുമാർ, എം.എച്ച്. ഉബൈസ്, എ.കെ. പ്രവീൺ കുമാർ, എം.വി. സനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇ.കെ. സോൾജി മോൻ, കെ.കെ. ജോർജ്, ബി. സമേഷ് എന്നിവർ ശില്പശാല നയിച്ചു.