ആലുവ: എടത്തല അബ്ദുല്ലഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അദ്ധ്യക്ഷനായി. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് മുഖ്യാതിഥിയായിരുന്നു. ടി.എ. ബഷീർ, പി.എ. കൊച്ചു മൊയ്തീൻ, വി.ഇ. പരീത്കുഞ്ഞ്, എ.എസ്. കുഞ്ഞുമുഹമ്മദ്, ഡോ. അമർ നിഷാദ്, പി.എ. അബ്ദുൽ മജീദ് പറക്കാടൻ, പി.എ. അഹമ്മദ് കബീർ, എം.എ. നൗഷാദ്, പി.വി. അമ്പിളി എന്നിവർ സംസാരിച്ചു.